സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തന്നെ തുറക്കും; സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് തെറ്റായ സന്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തന്നെ തുറക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശം മാതാപിതാക്കളുടെ ഇടയില്‍ ആശങ്ക ഉണര്‍ത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. പുതിയ അധ്യായന വര്‍ഷാരംഭത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും വിദ്യാര്‍ഥി സൗഹൃദ അന്തരീക്ഷവും ഇരുനൂറിലേറെ അധ്യായന ദിവസങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

pathram:
Related Post
Leave a Comment