സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് വീഴ്ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ജോലി കഴിഞ്ഞ് വീട്ടിലേക്കുപോയ യുവതിയെ നാലുപേര്‍ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ചത്തിയ ശേഷമായിരുന്നു നാലംഗ സംഘത്തിന്റെ അതിക്രമം. ബുധനാഴ്ച്ച വൈകിട്ട് മൈസൂരിലെ ലിങ്കമുദ്ധി പാളയ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവതിയും ആണ്‍ സുഹൃത്തും ആക്രമണത്തിന് ഇരയായത്.

ഇരുവരും സഞ്ചരിച്ച ബെക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം യുവതിയെ ബലമായി ബൈക്കില്‍ നിന്നിറക്കി മെയിന്‍ റോഡില്‍ നിന്നും വലിച്ചിഴച്ച് മറ്റൊരു സ്ഥലത്തെത്തിച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു. സുഹൃത്ത് തടയാന്‍ ശ്രമിച്ചതോടെ കല്ലുപയോഗിച്ച് ഇയാളെ തലയ്ക്കടിച്ച് വീഴ്ത്തി.

സംഭവശേഷം സംഘം കടന്നുകളഞ്ഞു. യുവതിയും സുഹൃത്തും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരു ജില്ലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കുറ്റവാളികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

pathram:
Related Post
Leave a Comment