കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. കണ്ണൂര്‍ കണ്ണവത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രാദേശിക നേതാവ് മഹേഷ് പണിക്കരെയാണ് സി പി എം പുറത്താക്കിയത്. സി പി എമ്മിന്റെ ചെറുവാഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മഹേഷ് പണിക്കര്‍. പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറിയതിനാണ് പുറത്താക്കുന്നതെന്ന് സി പി എം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. പതിനേഴുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം മഹേഷ് പണിക്കര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വീട്ടില്‍ വച്ച് നടന്ന പൂജയുടെ മറവിലായിരുന്നു പെണ്‍കുട്ടിക്കെതിരായ അതിക്രമമെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരുടെ കയ്യേറ്റത്തിന് വിധേയനായ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
- pathram in KeralaLATEST UPDATESMain sliderNEWS
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി
Related Post
Leave a Comment