സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന: മോദിയോട് വിശദീകരണം തേടി തെഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര: സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടി. മഹാരാഷ്ട്രയിലെ ലാത്തൂരിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കന്നിവോട്ടര്‍മാരോടു പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടിയത്. മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോടാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടിയത്.
സെനികരുടെ പേരില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വോട്ടു ചെയ്തു രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരാനായിരുന്നു കന്നി വോട്ടര്‍മാരോടു പ്രധാനമന്ത്രിയുടെ ആഹ്വാനം.

അതേസമയം രാജ്യത്തെ കന്നിവോട്ടര്‍മാരോട് സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയതിന്റെ പേരില്‍ മോദിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ എം കത്തയച്ചു. സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ നീലോത്പല്‍ ബസു ആണ് തെര!ഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോ?ഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തന്നെ ഈ ചട്ടം ലംഘിച്ചതായി കത്തില്‍ പരാമര്‍ശിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.

ചൊവ്വാഴ്ച ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും കന്നിവോട്ട് സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചത്. സായുധ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന നേരിട്ടിരുന്നു.

pathram:
Leave a Comment