ഭീഷണിയും ഗൂഢാലോചനകളും അപമാനങ്ങളും ട്രാപ്പുകളും ഒക്കെ കാണും. ബട്ട്, സത്യമേവ ജയതേ…സിവില്‍ സര്‍വീസ് ജേതാക്കള്‍ക്ക് ആശംസകളുമായി ‘കളക്ടര്‍’ ബ്രോ

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാക്കള്‍ക്ക് ആശംസകളുമായി ‘കളക്ടര്‍’ ബ്രോ പ്രശാന്ത് നായര്‍ ഐ.എ.എസ്. പരീക്ഷ ഫലം വന്നപ്പോള്‍ 410ാം റാങ്ക് നേടി കേരളത്തിന് അഭിമാനമായ ശ്രീധന്യയേയും മറ്റ് റാങ്ക് ജേതാക്കളേയും സ്വാഗതം ചെയ്തു കൊണ്ടാണ് ‘കളക്ടര്‍’ ബ്രോ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്. പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേയ്ക്ക് സ്വാഗതം. പണയപ്പെടുത്താത്ത നട്ടെല്ലും ഭരണഘടനയോടും നിയമവ്യവസ്ഥയോടും മാത്രം വിധേയത്വവും കാണിക്കുക എന്ന ആമുഖത്തോടെയാണ് തുടക്കം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം. പണയപ്പെടുത്താത്ത നട്ടെല്ലും ഭരണഘടനയോടും നിയമവ്യവസ്ഥയോടും മാത്രം വിധേയത്വം കാണിക്കുക. ഞങ്ങളെക്കാളൊക്കെ മിടുക്കരാണ് ഓരോ പുതിയ ബാച്ചിലും വരുന്ന യുവ ഉദ്യോഗസ്ഥര്‍. പലരും അസ്വസ്ഥരാവുമെങ്കിലും നിങ്ങളെപ്പോലുള്ള മിടുക്കരുടെ വരവാണ് നാടിന്റെ പ്രതീക്ഷ. സിവില്‍ സര്‍വീസില്‍ അനുഭവങ്ങളും പാളിച്ചകളും കാണും ക്ഷമയും വിവേകവും കൈമുതലാക്കുക, ആത്യന്തിക നീതിയില്‍ വിശ്വസിക്കുക. ഭീഷണിയും ഗൂഢാലോചനകളും അപമാനങ്ങളും ട്രാപ്പുകളും ഒക്കെ കാണും. ബട്ട്, സത്യമേവ ജയതേ.
അഭിനന്ദനങ്ങള്‍! സ്വാഗതം! ശ്രീധന്യക്കും മറ്റ് വിജയികള്‍ക്കും സ്‌നേഹത്തോടെ സ്വാഗതം.

pathram:
Leave a Comment