ബിജെപിയ്ക്ക് അധികാരം നഷ്ടപ്പെടും; തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി ജെ പിയും പാവങ്ങളെ ഓര്‍ക്കുന്നതെന്നും മായാവതി

ലഖ്‌നൗ: ബി ജെ പിയെയ്ക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി ബി എസ് പി നേതാവ് മായാവതി. വെറുപ്പിനാല്‍ പ്രചോദിതമായ നയങ്ങളാണ് ബി ജെ പിയുടേതെന്ന് മായാവതി പറഞ്ഞു. തെറ്റായ നയങ്ങളും പ്രവര്‍ത്തികളും കാരണം ബി ജെ പിക്ക് അധികാരം നഷ്ടപ്പെടും. കാവല്‍ക്കാരാണെന്ന വാദവും പൊള്ളത്തരവും കൊണ്ട് വോട്ട് നേടാനാകില്ലെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ് പി ബി എസ് പി ആര്‍ എല്‍ ഡി മഹാസഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് വിമര്‍ശനവുമായി മായാവതി എത്തിയത്.
കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെയും ബി എസ് പി അധ്യക്ഷ വിമര്‍ശിച്ചു. 6000 രൂപയ്ക്കു പകരം സര്‍ക്കാര്‍സ്വകാര്യമേഖലകളില്‍ തൊഴിലാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും ന്യായ് പദ്ധതിയെ പരാമര്‍ശിച്ച് മായാവതി പറഞ്ഞു. ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ള പദ്ധതിയാണ് ന്യായ്. തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി ജെ പിയും പാവങ്ങളെ ഓര്‍ക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു. സഹറാന്‍പുറിലെ ദിയോബന്ദിലായിരുന്നു സംയുക്ത തിരഞ്ഞെടുപ്പു റാലി സംഘടിപ്പിച്ചത്.
ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്, പ്രത്യകിച്ച് മുസ്‌ലിം സമുദായംഗങ്ങള്‍ക്ക്.ഉത്തര്‍പ്രദേശില്‍ ബി ജെ പിയെ നേരിടാനുള്ള അവസ്ഥയിലല്ല കോണ്‍ഗ്രസ് ഉള്ളത്. ഘട്ബന്ധനു(എസ് പിബി എസ് പിആര്‍ എല്‍ ഡി സഖ്യം) മാത്രമേ ബി ജെ പിക്കെതിരെ പോരാടാനാകൂ. കോണ്‍ഗ്രസിന് ഇക്കാര്യം അറിയാം മായാവതി പറഞ്ഞു. തങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും ഘട്ബന്ധന്‍ സ്ഥാനാര്‍ഥികള്‍ ജയിക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ബി ജെ പിയെ വിജയിക്കാന്‍ സഹായിക്കുന്ന സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നതെന്നും മായാവതി ആരോപിച്ചു

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment