പ്രശോഭ് വിജയന്‍ ചിത്രത്തില്‍ ജയസൂര്യ നായകന്‍

പ്രശോഭ് വിജയന്റെ അടുത്ത ചിത്രത്തില്‍ ജയസൂര്യ നായകനാകും. ലില്ലി എന്ന ചിത്രത്തിന് ശേഷം പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍ ആണ് നായികയായെത്തുന്നത്. ചിത്രം ലില്ലിയുടെ നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.
ഫ്രാന്‍സിസ് തോമസിന്റേതാണ് തിരക്കഥ. ഡയലോഗുകള്‍ രതീഷ് രവിയെഴുതും. അനര്‍ഷയാണ് ഛായാഗ്രഹണം നിര്‍വഹിക്കും. ഗാനങ്ങള്‍ക്ക് ജേക്ക്‌സ് ബിജോയ് സംഗീതം പകരും.
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതിനു ശേഷം പ്രജേഷ് സെന്നിന്റെ വെള്ളം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ജയസൂര്യ ഇപ്പോള്‍.

pathram:
Related Post
Leave a Comment