ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ ബലാത്സംഗം ചെയ്തു

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരീഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയ്ക്ക് സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം രൂപ കുറഞ്ഞു പോയെന്ന് ആരോപിച്ചാണ് ഭര്‍ത്താവും സഹോദരീഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവ സമയത്ത് ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

യുവതിയെ അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് വ്യക്തമാക്കി.

pathram:
Related Post
Leave a Comment