ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനം പക്ഷിയിടിച്ച് തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനായി പറന്നുയര്‍ന്നയുടന്‍ സാങ്കേതിക തകരാറുണ്ടാകുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.

ബിക്കാനീറിലെ ശോഭാ സര്‍ കി ധാനി ഭാഗത്താണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്ന് പാരച്യൂട്ടില്‍ പൈലറ്റ് പുറത്തേക്ക് (ഇജക്ട്) ചാടി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറിന് കാരണം പക്ഷിയിടിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും പ്രതിരോധ വക്താവ് അറിയിച്ചു.

pathram:
Related Post
Leave a Comment