ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്കോട്ടില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിനുള്ള കരാര്‍ അനില്‍ അംബാനി സ്വന്തമാക്കി .അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ് 648 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയത്. രാജ്കോട്ടിലെ ഹിരാസറിലാണു വിമാനത്താവളം നിര്‍മിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് കമ്പനി ടെന്‍ഡര്‍ നേടിയതെന്നും ഏറ്റവും ഉയര്‍ന്ന ടെക്നിക്കല്‍ സ്‌കോറായ 92.2 ശതമാനം കമ്പനിക്കു ലഭിച്ചെന്നും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ വിവാദത്തിനിടയിലെ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ അനില്‍ അംബാനിക്കു വന്‍കിട കരാര്‍ ലഭിക്കുന്നത്. അനില്‍ അംബാനിയുടെ കമ്പനിയെ റഫാല്‍ ഓഫ്സെറ്റ് കരാറില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ് ആരോപണം
Leave a Comment