വിവാഹചടങ്ങിലേക്കു ട്രക്ക് പാഞ്ഞുകയറി 13 പേര്‍ മരിച്ചു

പ്രതാപ്ഗഡ്: രാജസ്ഥാനില്‍ വിവാഹചടങ്ങിലേക്കു അമിത വേഗതയില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. പ്രതാപ്ഗഡ് ജയ്പുര്‍ ദേശീയപാതയിലെ അംബാവാലിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.
ദേശീയ പാതയ്ക്കു സമീപം താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ബിന്ദോളി ചടങ്ങില്‍ പങ്കെടുത്ത് റോഡിന് അരികെകൂടി നടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒന്പതുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലും മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ വധുവും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം ബിഹാറിലും സമാനമായ അപകടമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി അശോക്‌നഗറില്‍ അമിത വേഗതയില്‍ എത്തിയ ട്രക്ക് ടാക്‌സിയിലിടിച്ച് വിവാഹചടങ്ങിനുശേഷം മടങ്ങിയ ആറു പേര്‍ മരിച്ചിരുന്നു.

pathram:
Related Post
Leave a Comment