തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധി എത്തിയത് ഇക്കണോമി ക്ലാസില്‍; ചിത്രം വൈറല്‍

പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഘവും എത്തിയത് ഇക്കണോമിക് ക്ലാസില്‍. രാഹുലിനൊപ്പം മുഖ്യമന്ത്രിമാരായ കമല്‍ നാഥ്, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗല്‍, പാര്‍ട്ടി ട്രഷറര്‍ അഹമ്മദ് പട്ടേല്‍ എന്നിവരുമുണ്ടായിരുന്നു.
ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരു അംഗം പങ്കെടുക്കുന്ന ഒരു ബഹുജനറാലി ബിഹാറില്‍ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമാണ്. മണ്ഡല്‍ പ്രക്ഷോഭകാലത്ത് ബിഹാറില്‍ അടിപതറിയ കോണ്‍ഗ്രസിന് പിന്നീട് ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. സഖ്യകക്ഷികളായ തേജസ്വി യാദവിനും ഉപേന്ദ്ര കുശ്!വാഹയ്ക്കും, ജിതന്‍ റാം മാഞ്ചിയ്ക്കും കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്.

pathram:
Leave a Comment