റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം. ഫെബ്രുവരി 16 വരെയാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലണ്ടനില്‍ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തിനോട് സഹകരിക്കുമെന്ന് റോബര്‍ട്ട് വദ്ര കോടതിയില്‍ ഉറപ്പുനല്‍കി.
അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ചുടുപിടിച്ചു നില്‍ക്കെയാണ് അവരുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് കോടതിയിലെത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണ്.

pathram:
Related Post
Leave a Comment