96 കന്നഡ റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി; ചിത്രത്തില്‍ ഭാവനയോടൊപ്പം എത്തുന്നത്…..

96 കന്നഡ റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. തമിഴില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ സിനിമ ആയിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 96. ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വലിയ വിജയം നേടിയിരുന്നു. കന്നഡയില്‍ ഒരുങ്ങുന്ന റീമേക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
96 കന്നഡയില്‍ എത്തുമ്പോള്‍ 99 എന്ന് പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റാം എന്ന തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് ഗോള്‍ഡന്‍ സ്റ്റാര്‍എന്ന് വിശേഷണമുള്ള ഗണേഷ് ആണ്. ജാനു എന്ന തമിഴില്‍ തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയും. എന്നാല്‍ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഗണേഷ് അവതരിപ്പിക്കുന്ന നായകകഥാപാത്രം
പ്രീതം ഗബ്ബിയാണ് സംവിധായകന്‍. തമിഴിലേതുപോലെ സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയായിരിക്കും കന്നഡയില്‍ റീമേക്കിന് ശേഷം എത്തുമ്പോഴും. പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. അര്‍ജുന്‍ ജന്യയുടെ നൂറാമത് ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

pathram:
Related Post
Leave a Comment