കൊച്ചി: ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് ഹൈക്കോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഈ വിഭാഗത്തില്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017ലെ സുപ്രീംകോടതിവിധി മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്.
തിരൂരിലെ നൂറുമോന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി തീര്‍പ്പാക്കിയാണിത്. ഇവര്‍ക്ക് ടാക്‌സി ബാഡ്ജിന് ചട്ടത്തില്‍ പറയുന്ന വിദ്യാഭ്യാസയോഗ്യതയില്ലെന്ന് വിലയിരുത്തി പൊതുവാഹനം ഓടിക്കാനുള്ള അനുമതി തിരൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിഷേധിച്ചിരുന്നു. അതു ചോദ്യംചെയ്താണ് ഹര്‍ജിക്കാര്‍ 2012ല്‍ ഹൈക്കോടതിയെ സമീപിച്ചത്.
Leave a Comment