അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചിരുന്നയാള്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം
സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു അന്വേഷണം. വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍, ബാലഭാസ്‌കറുമായി ബന്ധമുള്ള പാലക്കാട്ടെ ഡോക്ടറുടെ ബന്ധുവാണെന്നും ബാലഭാസ്‌കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു അച്ഛന്റെ പരാതിയിലെ ആരോപണം. ഇതിന് കാരണം സാമ്പത്തിക ഇടപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു സാക്ഷികളുടെ മൊഴി. ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘത്തെയും ഇതിനായി നിയോഗിച്ചിരുന്നു.
ഇതിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടത്. പാലക്കാടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുത്. ഈ ഡോക്ടറെയും ഭാര്യയെും പോലീസ് ചോദ്യം ചെയ്തു. ഇവരുമായി ബാലഭാസ്‌കറിന് എട്ട് ലക്ഷം രൂപയുടെ ഇടപാട് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ബാലഭാസ്‌കര്‍ ഇവര്‍ക്ക് പണം കടം നല്‍കുകയായിരുന്നു. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് പരിശോധിക്കുകയുണ്ടായി. ഇതില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് നിലപാട്. അര്‍ജുന്‍ സാമ്പത്തിക ഇടപാട് ആരോപിക്കപ്പെട്ട ഡോക്ടറുടെ ഭാര്യയുടെ സഹോദരന്റെ മകനാണെന്നും പൊലീസ് പറഞ്ഞു.
Leave a Comment