ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ നിരീക്ഷണത്തിന് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി കേട്ട ശേഷമേ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയു എന്ന് കോടതി വ്യക്തമാക്കി.
ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന വാദവുമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണം. ഇതിന് ശേഷം സ്‌റ്റേയുടെ കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Leave a Comment