ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫിനാന്‍ഷ്യല്‍ ടെക്നോളജി (ഫിന്‍ടെക്) വിപണിയും പിടിച്ചടക്കാന്‍ എത്തുന്നു. ജിയോ പേയ്മെന്റ്സ് ബാങ്ക് തുടങ്ങി ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പ് പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) വിപണിയിലേക്കും ചുവടുവയ്ക്കുകയാണ്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന സൈ്വപ്പിങ് മെഷീനാണ് പി.ഒ.എസ്. കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഇതു വ്യാപകമായി വരികയാണ്. 3,000 രൂപ നിക്ഷേപിച്ച് വ്യാപാരികള്‍ക്ക് ഈ മെഷീന് സ്വന്തമാക്കാം. 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് നിരക്ക് (മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കില്ല. മറ്റു ബാങ്കുകള്‍ നിരക്ക് ഈടാക്കുന്നുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കു പുറമെ, ജിയോ മണി, ഭീം ആപ്പ് എന്നിവയിലൂടെയും പണം കൈമാറാമെന്നതാണ് ജിയോ പി.ഒ.എസിന്റെ സവിശേഷത. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പുണെ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണ് മെഷീന് പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നത്. തുടര്‍ന്ന് മറ്റിടങ്ങളിലുമെത്തും.
Leave a Comment