ദോഹ: ഫേസ്ബുക്കിന്റെ പരസ്യ വരുമാനം യുഎസ് വിപണിയില്‍ നിന്ന് കുറഞ്ഞതായി കണക്കുകള്‍. വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാന്റേര്‍ഡ് മീഡിയ ഇന്‍ഡെക്‌സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയുണ്ടായത്. എന്നാല്‍, രണ്ടാം പാദത്തില്‍ 30 ശതമാനമായിരുന്നു ഫേസ്ബുക്കിന്റെ വളര്‍ച്ച.
ഒന്നാം പാദത്തില്‍ 35 ശതമാനത്തിന്റെ വന്‍ വളര്‍ച്ച കമ്പനി നേടിയിരുന്നു. ഫേസ്ബുക്കിന്റെ വരുമാനത്തിലുണ്ടായ ഈ കുറവ് വളരെ ഗൗരവമായാണ് വിപണി നിരീക്ഷണ സ്ഥാപനങ്ങള്‍ കാണുന്നത്.
Leave a Comment