കോട്ടയം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍ എസ് എസ് പ്രമേയം. വനിതാ മതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍ എസ് എസ്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര തവണ മലക്കം മറിഞ്ഞുവെന്നും എന്‍ എസ് എസ് ചോദിക്കുന്നു. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ലെന്ന് എന്‍ എസ് എസ്. സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ സമരത്തിലൂടെ നേരിടുമെന്നും ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും എന്‍ എസ് എസ് വിമര്‍ശിച്ചു.
അതേസമയം, എന്‍ എസ് എസിന് രാഷ്ട്രീയമില്ലെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു!. ഏത് രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്ന് എന്‍ എസ് എസ് പ്രമേയം
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment