പ്രതീക്ഷകളുടെ പുതുവര്‍ഷം പിറന്നു. 2019നെ സ്വാഗതം ചെയ്ത് ന്യൂസിലാന്‍ഡിലെ ജനങ്ങള്‍. പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി 2019 ന് സ്വാഗതമോതി. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.
ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ന്യൂസീലാന്‍ഡില്‍ പുതുവര്‍ഷമെത്തിയത്. ഓക്‌ലാന്‍ഡ് നഗരത്തില്‍ കരിമരുന്ന് പ്രയോഗവും വാദ്യമേളങ്ങളുമായി ജനങ്ങള്‍ പുതുവര്‍ഷത്തെ സ്വീകരിച്ചു.
ഓക്ക്‌ലാന്‍ഡിലെ സ്‌കൈ ടവര്‍ ഗോപുരത്തിലായിരുന്നു പുതുവത്സരാഘോഷങ്ങള്‍ നടന്നത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറിലും ഹാര്‍ബര്‍ ബ്രിഡ്ജിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുപ്പതിനായിരത്തിലേറെപ്പേരാണ് ഇവിടെ പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുത്തത്. വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആട്ടവും പാട്ടുമൊക്കയായി ന്യൂസിലാന്‍ഡ് പുതുവത്സരത്തെ സ്വാഗതം ചെയ്തു.
ന്യൂസിലാന്‍ഡിനൊപ്പം പോളീനേഷ്യപസഫിക് ദ്വീപുകളായ സമാവോ, ടോംഗോ, കിര്‍ബാത്തി എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. ന്യൂസീലാന്‍ഡിന് പിന്നാലെ പുതുവര്‍ഷം ആഘോഷിക്കുന്ന രണ്ടാമത്തെ രാജ്യം ഓസ്‌ട്രേലിയയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെയാണ് ഓസ്‌ട്രേലിയയില്‍ പുതുവര്‍ഷം പിറക്കുന്നത്.
Leave a Comment