ശബരിമല ദര്‍ശനം: പോലീസ് സുരക്ഷ ആവശ്യപ്പെട്ട് അമ്മിണി എസ് പി ഓസില്‍

കോട്ടയം: ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി ആദിവാസി നേതാവ് അമ്മിണി കെ വയനാട്, കോട്ടയം എസ് പി ഹരിശങ്കറിന്റെ ഓഫീസിലെത്തി.
തിങ്കളാഴ്ച പതിനൊന്നോടെയാണ് അമ്മിണി എസ് പി ഓഫീസിലെത്തിയത്. ശബരിമല ദര്‍ശനത്തിനായി അമ്മിണി ഞായറാഴ്ച എരുമേലി വരെ എത്തിയിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചതോടെ പിന്മാറുകയായിരുന്നു.
കോട്ടയം എസ് പിയെ കാണാന്‍ ഞായറാഴ്ച അമ്മിണി അനുമതി ചോദിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് എസ് പിയെ കാണാനുള്ള അനുമതി ലഭിച്ചത്. ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡന്റായ അമ്മിണിക്ക് നാല്‍പ്പത്തിനാലു വയസ്സുണ്ട്

pathram:
Related Post
Leave a Comment