കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി. ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം അങ്ങിനെ തുടരാമെന്നും കോടതി.. കൂടുതല്‍ വാദത്തിനായി ഹര്‍ജി നാളത്തേക്ക് മാറ്റി.
കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നും പിഎസ്‌സി വഴി ആളുകളെ നിയമിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എംപാനല്‍ ജീവനക്കാരുടെ ഭാഗം കേള്‍ക്കാതെയായിരുന്നു കോടതിയുടെ നടപടി.ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റും സര്‍ക്കാരും ഹൈക്കോടതിയില്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്.

pathram:
Related Post
Leave a Comment