ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്. സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്ജ് ഉറപ്പാക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കാന്‍ തയാറായിരിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്ന് അമിത കമ്മീഷന്‍ ഈടാക്കുന്നു, സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്ജ് ലഭ്യമാക്കുന്നില്ല, തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ ദിവസങ്ങളായി സമരത്തിലാണ്. നിരാഹാരമിരുന്ന തൊഴിലാളി നേതാവിനെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കിയതോടെ വ്യാഴാഴ്ച രാത്രി മുതല്‍ തൊഴിലാളികള്‍ പണിമുടക്കി സമരം തുടങ്ങി.
ഊബര്‍, ഓല ഓണ്‍ലൈന്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന നിലപാടിലാണ് ടാക്‌സി ഡ്രൈവമാര്‍. ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടേതാണ് സമര തീരുമാനം.
ഇതോടെ കൊച്ചിയിലെ നാലായിരത്തിലധികം ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വ്വീസ് നടത്തില്ലെന്ന് സമരസമിതി അറിയിച്ചു.

pathram:
Leave a Comment