എസ്ബിഐ അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങള്‍

ന്യൂഡല്‍ഹി: എസ്ബിഐ അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങള്‍. നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന അക്കൗണ്ട് ഉടമകള്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി നവംബര്‍ 30ആണ്. തുടര്‍ന്നും ഈ സേവനം ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാനാവില്ല.
നിലവില്‍ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവര്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും നല്‍കേണ്ടതില്ല. എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് സൈറ്റില്‍ കയറി ഇക്കാര്യം പരിശോധിക്കാവുന്നതാണ്. രണ്ടാമതായി, കാന്തിക സ്ട്രിപ്പ് ഉള്ള എടിഎം-ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റിവാങ്ങാനുള്ള തിയതിയാണ്. ഡിസംബര്‍ 31നകം ചിപ്പ് ഘടിപ്പിച്ചിട്ടുള്ള കാര്‍ഡുകള്‍ അക്കൗണ്ട് ഉടമകള്‍ മാറ്റിവാങ്ങേണ്ടതാണ്. ഡിസംബര്‍ 31നുശേഷം സ്ട്രിപ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്താനോ എടിഎം വഴി പണം പിന്‍വലിക്കാനോ കഴിയില്ല. നെറ്റ് ബാങ്കിങ് ലോഗിന്‍ ചെയ്തോ ബാങ്കിന്റെ നിങ്ങളുടെ ശാഖയിലെത്തിയോ പുതിയ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. കാര്‍ഡ് മാറ്റിവാങ്ങുന്നതിന് ചാര്‍ജുകളൊന്നും ഈടാക്കില്ല.

pathram:
Leave a Comment