വെടിയുണ്ടയുമായി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ ആള്‍ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: വെടിയുണ്ടയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ ആള്‍ പോലീസ് പിടിയില്‍. പേഴ്സില്‍ വെടിയുണ്ടയുമായി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ സന്ദര്‍ശകനാണ് പോലീസ് പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇമ്രാന്‍ എന്നയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
വഖഫ് ബോര്‍ഡിലെ ശമ്പള വര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വേണ്ടിയെത്തിയ സംഘത്തിലെ അംഗമാണ് ഇയാള്‍. എന്നാല്‍ വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്ന് കിട്ടിയതാണെന്നും തല്‍ക്കാലം പേഴ്സില്‍ സൂക്ഷിച്ചതായിരുന്നുവെന്നും ഇമ്രാന്‍ പോലീസിന് മൊഴി നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പേഴ്സില്‍ നിന്നും അത് മാറ്റിവെക്കാന്‍ മറന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് കെജ്രിവാളിന്റെ സുരക്ഷാ വലയത്തില്‍ പിഴവുണ്ടാകുന്നത്. വ്യാഴാഴ്ചയാണ് അതിക്രമിച്ചു കയറിയയാള്‍ മുഖ്യമന്ത്രിക്കു നേരെ മുളകുപൊടി എറിഞ്ഞത്. പോലീസും ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം തുടരുകയാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment