പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍

കണ്ണൂര്‍: പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പെരുമാറ്റമല്ല അദ്ദേഹത്തിന്റേത്. മന്ത്രിയുടെ പെരുമാറ്റം ചീപ്പായിപ്പോയി. കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലെത്തുന്നതിന് തടസമില്ല. എന്നാല്‍ ക്രിമിനല്‍ സംഘവുമൊത്ത് പ്രവര്‍ത്തിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കരുത്. സമരം വിജയമോ പരാജയമോ എന്നതല്ല കാര്യം. സുപ്രീംകോടതി വിധി നടപ്പാക്കണോ വേണ്ടയോ എന്നതാണ് കാര്യമെന്നും പി.ജയരാജന്‍ പറഞ്ഞു.ണ്ണൂര്‍ ജില്ല ഐആര്‍പിസിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തില്‍ ബക്കളം നെല്ലിയോട് ഈ വര്‍ഷവും നടത്തുന്ന ശബരിമല ഇടത്താവളം, അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ക്ലാസില്‍ നിന്നു മൂത്രമൊഴിച്ച കുട്ടിയുടെ അച്ഛന്‍ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റേതെന്നും ഇ.പി. ജയരാജന്‍ പരിഹസിച്ചു. ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയില്‍ വരാം. പക്ഷേ അതു വര്‍ഗീയതയോ കലാപമോ സൃഷ്ടിക്കാന്‍ ആകരുത്. ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് തരംതാഴാന്‍ പാടില്ലെന്നും ജയരാജന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment