ജാമ്യം ലഭിച്ചാലും കെ.സുരേന്ദ്രന് പുറത്തിറങ്ങാന്‍ ആവില്ല

-9*കണ്ണൂര്‍: ജാമ്യം ലഭിച്ചാലും കെ.സുരേന്ദ്രന് പുറത്തിറങ്ങാന്‍ ആവില്ല. പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്.
കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി വൈഎസ്പിയേയും സി.ഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്. കണ്ണൂരില്‍ ബിജെപി മാര്‍ച്ചിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. റിമാന്‍ഡില്‍ കഴിയുന്ന കെ.സുരേന്ദ്രന് ഇന്ന് ജാമ്യം കിട്ടിയാലും ജയിലില്‍ നിന്ന് ഇറങ്ങാനാകില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നിലയ്ക്കലില്‍ അറസ്റ്റിലായ കെ. സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീര്‍ത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment