അറസ്റ്റ് ചെയ്യരുത്; ജോലിയെ ബാധിക്കും; മുന്‍കൂര്‍ ജാമ്യത്തിനായി രഹന ഫാത്തിമ സുപ്രീംകോടതിയിലേക്ക്

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് രഹ്ന ഫാത്തിമ സുപ്രീം കോടതിയിലേക്ക്. പൊലീസ് അറസ്റ്റ് ചെയ്താല്‍ ബി.എസ്.എന്‍.എല്ലിലെ ജോലിയെത്തന്നെ ബാധിച്ചേക്കുമെന്നതിനാലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാന്‍ രഹ്ന തയാറെടുക്കുന്നത്.
തുലാമാസ പൂജയ്ക്കിടെ പോലീസ് വലയത്തിനുള്ളില്‍ സന്നിധാനത്തു വലിയ നടപ്പന്തല്‍ വരെയെത്തിയ രഹ്നയ്ക്ക് കടുത്ത പ്രതിഷേധം മൂലം മടങ്ങേണ്ടിവന്നിരുന്നു. ശബരിമല യാത്രയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് കേസിനു കാരണം.
ബി.ജെ.പി. നേതാവ് അഡ്വ. ബി. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് രഹനക്കെതിരേ കേസെടുത്തത്. ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണു രഹ്ന ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്. ഇതു ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാണു പരാതിയിലാണ് രഹ്നക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

pathram:
Leave a Comment