ഡിവൈ.എസ്.പി. ഹരികുമാറിന്റൈ ആത്മഹത്യ: സനലിന്റെ ഭാര്യ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു,ദൈവത്തിന്റെ വിധി നടപ്പായെന്ന് വിജി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലപാത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സനലിന്റെ ഭാര്യ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേസിലെ പ്രതിയായ ഡിവൈ.എസ്.പി. ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ദൈവത്തിന്റെ വിധി നടപ്പായി എന്നായിരുന്നു ഹരികുമാറിന്റെ മരണ വിവരം അറിഞ്ഞ വിജിയുടെ പ്രതികരണം.അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതലാണ് വിജി കുടുംബത്തോടൊപ്പം സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് ഉപവാസ സമരം തുടങ്ങിയത്.
ഒളിവിലായിരുന്ന ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ രാവിലെ പത്തര മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

pathram:
Related Post
Leave a Comment