കൊച്ചി: കൂര്‍ക്ക പായ്ക്കറ്റില്‍ വിഷപ്പാമ്പുമായി യാത്ര ചെയ്തയാളുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു. ഉഗ്ര വിഷമുള്ള വളവളപ്പന്‍ പാമ്പായിരുന്നു ഇത്.
- pathram in KeralaLATEST UPDATESMain sliderNEWS
കൂര്‍ക്ക പായ്ക്കറ്റില്‍ വിഷപ്പാമ്പ്;അബുദാബിയിലേക്കു പോകാനിരുന്ന യാത്രക്കാരന്റ യാത്ര മുടങ്ങി
Related Post
Leave a Comment