പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; ഞാന്‍ ഇതുവരെ രണ്ടു പേരെ പ്രണയിച്ചിട്ടുണ്ട്, അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നല്ല’ വിശാല്‍

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍പ്രസിഡന്റുമായ വിശാല്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഉടനടി പ്രതികരിക്കണമെന്ന ശക്തമായ നിലപാട് പ്രഖ്യാപിച്ചയാളാണ് വിശാല്‍. രാജ്യമാകെ ഉയരുന്ന മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട് പ്രഖ്യാപിക്കുന്ന താരത്തിന്റെ വി!ഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മീടുവില്‍ തന്റെ നിലപാട് ശക്തമായി ആവര്‍ത്തിച്ചു രംഗത്തു വന്നിരിക്കുകയാണ് വീണ്ടും താരം. ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിജീവിച്ചവര്‍ക്കും തുറന്നു സംസാരിക്കാനുളള വ്യക്തമായ ഇടമാണ് മീ ടൂ ക്യാമ്പയിനെന്നും എന്നാല്‍ അതിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും വിശാല്‍ പറഞ്ഞു. അവസരം ലഭിക്കുന്നതിനു വേണ്ടി വഴങ്ങികൊടുക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്. പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല. സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല’ വിശാല്‍ പറഞ്ഞു.
സ്ത്രീകള്‍ തുറന്നു സംസാരിക്കുമ്പോള്‍ വേട്ടക്കാരന്റെ മുഖം സമൂഹത്തിന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത് അവസരം കിട്ടാത്ത ആള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മീടു ഉപയോഗിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ താരം ചോദിച്ചു.
ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പാനല്‍രൂപീകരിക്കുമെന്നും വിശാല്‍ നേരത്തെ പറഞ്ഞിരുന്നു. നമ്മുടെ സ്ത്രീകള്‍സംസാരിക്കുകയാണ്, ഞാന്‍അവര്‍ക്കൊപ്പമാണ്. തനുശ്രീ ദത്ത, ചിന്‍മയി എന്നിവരെ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍നിങ്ങള്‍അഭിമുഖീകരിക്കുമ്പോള്‍ തങ്ങളെ വിവരമറിയിക്കണമെന്നും വിശാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു

pathram:
Leave a Comment