കണ്ണൂര്‍: നിയമപോരാട്ടത്തിനൊടുവില്‍ നീതി കിട്ടിയതില്‍ സന്തോഷമെന്ന് എം.വി. നികേഷ് കുമാര്‍. തന്നെ വിജയിയായി കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെ എം ഷാജിയ്ക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.വി. നികേഷ് കുമാര്‍ പറഞ്ഞു.
തന്റെ ആവശ്യം ഹൈക്കോടതി തള്ളിയതില്‍ നിരാശയില്ല തുടക്കം മുതലേ വര്‍ഗീയ പ്രചാരണത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചത്. പ്രചാരണത്തിനെതിരെ അന്ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെടുത്തത്. ഫലം വന്നപ്പോള്‍ രണ്ടായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്.
ഷാജിയ്ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ രണ്ടര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് നീതി കിട്ടിയത്. തുടര്‍നടപടികള്‍ കോടതി വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.
Leave a Comment