ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയിലെ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാത്രമേ ഇതിനെ കണാനാവു എന്നും അദ്ദേഹം പറഞ്ഞു.ഹൃദയം പൊട്ടുകയാണ് എല്ലാ വിശ്വാസികളും അതീവ ദുഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്ത്വത്തിന്റെ ജ്വാല നിറഞ്ഞു നില്‍ക്കുന്ന മഹാ ക്ഷേത്രമാണ് ശബരിമലയിലെ അയ്യപ്പ ക്ഷേത്രം. സാമുധായിക ചേരി തിരിവിലൂടെ രാഷ്ട്രീയ ലാഭം കൊയ്യുക എന്ന ലക്ഷ്യം മാത്രമാണ് സിപിഎമ്മിനുള്ളതെന്നുംഅതുകൊണ്ടാണ് മുഖ്യമന്ത്രി ഇത് സവര്‍ണ അവര്‍ണ യുദ്ധമായി ശബരിമല വിഷയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജാതി രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചു കൊണ്ടുപേകാനുള്ള ശ്രമമാണ്. പിടിവാശി ഉപേക്ഷിച്ച് സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടവരണമെന്നും അദ്ദേഹം പറഞ്ഞു.
അതുകണ്ണൂരില്‍ നിന്നുള്ള സിപിഐഎം-ആര്‍എസ്എസ് ചാവേറുകളെ ശബരിമലയിലേക്ക് അയക്കുകയാണ്. ആക്രമണം ആസൂത്രണം ചെയ്യാനാണ് അമിത്ഷാ കേരളത്തില്‍ വന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു

pathram:
Leave a Comment