ശബരിമല യുവതി പ്രവേശനം: രാഹുല്‍ ഈശ്വര്‍ വീണ്ടും മലകയറാന്‍ , ഇനി ഒരുദിവസം കൂടി പ്രതിരോധിച്ചാല്‍ അത് ചരിത്രവിജയമായിരിക്കും, പാലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ് ഞങ്ങളും

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധത്തിന് രാഹുല്‍ ഈശ്വര്‍ വീണ്ടും മലകയറാന്‍ എത്തി. തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലയ്ക്കല്‍ മുതല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കെ രാഹുല്‍ ഈശ്വര്‍ എങ്ങനെ പമ്പയില്‍ എത്തിയെന്നത് വ്യകതമല്ല. വീഡിയോയില്‍ പമ്പ പോലീസ് സ്റ്റേഷന്റെ മുന്നില്‍ നിന്ന് ചിത്രീകരിച്ച ഭാഗങ്ങളുമുണ്ട്. പോലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണെന്നും പോലീസുകാരേപ്പോലെ നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് രാഹുല്‍ അവകാശപ്പെടുന്നു. പോലീസ് ബാരിക്കേഡുമായി പോകുന്നതിന്റെയും മറ്റും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
കഴിഞ്ഞതവണ അഞ്ചുദിവസം പ്രതിരോധിച്ചതുപോലെ ഇനി ഒരുദിവസം കൂടി പ്രതിരോധിച്ചാല്‍ അത് ചരിത്രവിജയമായിരിക്കും അയ്യപ്പ ഭക്തന്മാരെ കാത്തിരിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ വീഡിയോയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ നിന്നടക്കം അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറയുന്നു.

pathram:
Related Post
Leave a Comment