ചെന്നൈ: വിജയ് നായകനാകുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വിഡിയോ എത്തി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പുതിയ പ്രൊമോ. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ച് ‘സര്‍ക്കാര്‍’ തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനം. വിവിധ രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റ റിലീസ്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ്‌യുടെ നായിക. വരലക്ഷ്മി ശരത് കുമാര്‍, രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയ പ്രമുഖ താരങ്ങളും സര്‍ക്കാരില്‍ അണിനിരക്കുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം. ക്യാമറഗിരീഷ് ഗംഗാധരന്‍. സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് നിര്‍മ്മാണം.
Leave a Comment