മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ‘ഡ്രാമാ’യുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്താനിരിക്കെയാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിനെക്കൂടാതെ ശ്യാമപ്രസാദും ബൈജുവും മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.
ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.
Leave a Comment