രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച വിവാദ പരമാര്‍ശം നടത്തിയതിന് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ആളുകള്‍ തയ്യാറായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
കലാപാഹ്വാനം നടത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് അറസ്റ്റ്. കൊച്ചി സിറ്റി പോലീസ് സ്‌റ്റേഷനിലാണ് പരാതി രേഖപ്പെടുത്തിയത്. കൊച്ചി പോലീസ് തന്നെയാണ് തിരുവനന്തപുരം നന്ദന്‍കോട്ടുള്ള ഫഌറ്റില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ അറസറ്റ് ചെയ്തത്. 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മതസ്പര്‍ദ്ധ വളര്‍ത്തുന്നതടക്കമുള്ള നീക്കങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് പോലീസിന് ലഭിച്ച പരാതി. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചിരുന്നു.യുവതികള്‍ സന്നിധാനത്ത് പ്രവേശിപ്പിച്ചാല്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്തി അവിടം അശുദ്ധമാക്കാന്‍ സജ്ജരായി ഇരുപതോളം പേര്‍ ശബരിമലയിലുണ്ടായിരുന്നു എന്ന രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. അങ്ങനെ അശുദ്ധമാക്കി നട അടപ്പിക്കാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.വിവാദമായതിനെത്തുടര്‍ന്ന് താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു

pathram:
Related Post
Leave a Comment