ഇന്നലെ മുസ്തഫയുടെ ഭാഗ്യദിനമായിരുന്നു. വില്‍ക്കാതെ പോയ 14 ടിക്കറ്റുകളൊന്നിലാണ് ഒന്നാംസമ്മാനം (80 ലക്ഷം രൂപ) ഭാഗ്യദേവത അനുഗ്രഹിച്ചു നല്‍കിയത്. ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് 10 വര്‍ഷമായി ലോട്ടറി വില്‍പന രംഗത്തുള്ള വെട്ടത്തൂര്‍ കാപ്പിലെ പിലാക്കല്‍ മുഹമ്മദ് മുസ്തഫയ്ക്ക് ലഭിച്ചത്.
വീടുപണി പൂര്‍ത്തീകരിക്കും, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കും എന്നിവയാണ് ആഗ്രഹങ്ങളെന്ന് മുസ്തഫ പറഞ്ഞു. പെരിന്തല്‍മണ്ണ നന്ദനം ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റ് എടുത്തത്. പെരിന്തല്‍മണ്ണയില്‍ ലാബ് ടെക്‌നീഷ്യന്‍ ആയ റസീന ആണ് മുസ്തഫയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് റിസാന്‍, മുഹമ്മദ് റിസിന്‍, മുഹമ്മദ് റംസാന്‍.
Leave a Comment