കുഞ്ഞുണ്ടാകാനുള്ള സമയമാണിതെന്ന് പ്രിയങ്കാ ചോപ്ര; അതിനെ കുറിച്ചാണ് ചിന്ത

മുംബൈ: കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര. ഒരു കുഞ്ഞുണ്ടാകാനുള്ള കൃത്യമായ സമയം ഇതാണ്. അതുകൊണ്ടു തന്നെ ഉടന്‍ കുടുംബജീവിതം ആരംഭിക്കുമെന്ന സൂചനയും പ്രിയങ്ക നല്‍കി. ന്യൂയോര്‍ക്കില്‍ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നം പ്രിയങ്ക തുറന്നു പറഞ്ഞത്.

‘ഞാന്‍ വളരെ ആകാംക്ഷയിലാണ്. എന്റെ ഏതാനും സുഹൃത്തുക്കള്‍ക്കെല്ലാം ഇതിനോടകം തന്നെ കുഞ്ഞുങ്ങളായി. ഞാനും ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നു. ഇതാണ് അതിനു പറ്റിയ സമയമെന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് ഇപ്പോള്‍ ബേബി ഫീവര്‍ ഉണ്ടെന്നാണു കരുതുന്നത്. എപ്പോഴും കുട്ടികളെ പറ്റിയുള്ള ചിന്ത.’ ഇത് ആദ്യമായി അല്ല കുഞ്ഞിനെ പറ്റിയുള്ള ആഗ്രഹം സംബന്ധിച്ച് പ്രിയങ്ക മനസ്സു തുറക്കുന്നത്. ദൈവം അനുഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തനിക്കും ഒരു കുഞ്ഞിനെ ലഭിക്കുമെന്നു നേരത്തെയും പ്രിയങ്ക പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും പ്രശസ്ത അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പ്രിയങ്കയുടെ മുംബൈയിലെ വീട്ടില്‍ വച്ച് ഇന്ത്യന്‍ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് ഇരുവരും ഒരുമിച്ചു നടത്തിയ യാത്രകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിക് ജോനാസിന്റെയും പ്രിയങ്കയുടെ വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്ന് നിക്കിന്റെ സഹോദരന്‍ ജോ ജോനാസ് അറിയിച്ചിരുന്നു.

ഡിസംബര്‍ രണ്ടിന് ജോധ്പൂരിലായിരിക്കും പ്രിയങ്കയുടെ വിവാഹം എന്നാണ് ഒടുവില്‍ ലഭ്യമാകുന്നവിവരം. കഴിഞ്ഞ വര്‍ഷത്തെ ഗലെ സംഗീത പരിപാടിയിലാണു നിക് ജോനാസും പ്രിയങ്കാ ചോപ്രയും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹം നിശ്ചയിക്കുകയുമായിരുന്നു. നിലവില്‍ സോണാലി ബോസിന്റെ ദ് സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിലാണു പ്രിയങ്ക. ഏറ്റെടുത്ത സംഗീത പരിപാടികളുമായി ബന്ധപ്പെട്ടു തിരക്കിലാണ് നിക് ജോനാസ്.

pathram:
Related Post
Leave a Comment