അമൃത്സര്‍: പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി അന്‍പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. അമൃത്സറിലെഛൗറ ബസാറിലാണ് സംഭവം.
ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണരൂപം റെയില്‍വെ ട്രാക്കില്‍ വെച്ച് കത്തിക്കുകയായിരുന്നു ജനക്കൂട്ടം.പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്നു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്. എഴുന്നൂറോളം പേര്‍ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
സംഭവത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എല്ലാ സഹായവും സംസ്ഥാനത്തിനു വാഗ്ദാനം ചെയ്തു. ഡിജിപിയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലാണ്.
പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. നൂറിലേറെ പേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 500-700 പേര്‍ പാളങ്ങളിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോലം കത്തിക്കുന്നതിനിടെ പരിസരം മുഴുവന്‍ പടക്കങ്ങള്‍ ചിതറിത്തെറിച്ചിരുന്നു. ഇതിനിടെ ഓടി മാറാന്‍ ശ്രമിച്ചവരും പാളത്തിലേക്കാണു കടന്നത്. ഇതായിരിക്കാം അപകട കാരണമെന്നും പറയപ്പെടുന്നു. പാളത്തിലേക്ക് ആരും കടക്കാതിരിക്കാന്‍ സമീപത്തെ റെയില്‍വേ ഗേറ്റും അടച്ചിട്ടിരുന്നു. ഇതും ആള്‍ക്കൂട്ടം ചാടിക്കടന്നു
Leave a Comment