സന്നിധാനം/പമ്പ : കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തി. അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടക്കുന്നു. നിലത്തു കിടന്നാണ് ഭക്തരില്‍ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് ഐജി: എസ്.ശ്രീജിത്ത് ആവശ്യപ്പെട്ടു. നിങ്ങളെ ഉപദ്രവിക്കാന്‍ വന്നവരല്ല. നിയമത്തിന്റെ നിയോഗം നടപ്പാക്കാന്‍ ബാധ്യത പൊലീസിനുണ്ട്. പൊലീസിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കാനുണ്ട്. വിശ്വാസം മാത്രമല്ല നിയമവും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ട്. സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ശ്രീജിത്ത് പറഞ്ഞു.
അതേസമയം, ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടയ്ക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശം. പന്തളം കൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി വി.എന്‍.നാരായണ വര്‍മയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ശുദ്ധിക്രിയ നടത്തിയതിനുശേഷം മാത്രമേ പിന്നീട് നട തുറക്കാന്‍ പാടുള്ളൂവെന്നും കൊട്ടാരം അറിയിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണ്. ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്ന് ഐജി ഉറപ്പുനല്‍കി. യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി സന്നിധാനത്തിനടുത്ത് എത്തിയ പൊലീസ് സംഘത്തിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം. ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശംനല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ഡിജിപിയോട് കടകംപള്ളി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഡിജിപിയുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് മടങ്ങാന്‍ തീരുമാനിച്ചത്.
യുവതികള്‍ക്ക് മുന്നില്‍ ഒരുസംഘം ആളുകള്‍ ശരണം വിളിച്ച് കുത്തിയിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമവായത്തിന് പൊലീസ് ശ്രമിച്ചെങ്കിലും അവര്‍ പ്രതിഷേധം തുടര്‍ന്നു. ഉപദ്രവിക്കാന്‍ വന്നതല്ലെന്നും നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിന് മടങ്ങാന്‍ മന്ത്രി നിര്‌ദ്ദേശം നല്‍കിയത്.
Leave a Comment