ആഗ്രഹമുണ്ടായിട്ടല്ല ശബരിമലയില്‍ പോകുന്നതെന്നും ജനാധിപത്യമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ലിബിയ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി സമരം ശക്തമായി നടക്കുന്നതിനിടയിലും അയ്യപ്പസന്നിധിയിലേക്ക് ഭക്തജനപ്രവാഹം. ശബരിമലയ്ക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞത്. വ്രതം എടുത്താണ് എത്തിയതെന്ന് ലിബി അറിയിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. യുവതിയെ പൊലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയി. വ്രതമെടുത്താണു താന്‍ മല കയറാനെത്തിയതെന്ന് ലിബി പറഞ്ഞു. എന്നാല്‍ താന്‍ നിരീശ്വരവാദിയാണെന്നാണ് ലിബിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. ആഗ്രഹമുണ്ടായിട്ടല്ല ശബരിമലയില്‍ പോകുന്നതെന്നും ജനാധിപത്യമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ പറയുന്നു. കോടതി വിധിക്കു പിന്നാലെ മല കയറുന്നതിനായി ആന്ധ്രയില്‍ നിന്നും യുവതികളടങ്ങുന്ന സംഘം പമ്പയിലെത്തി. ഇവരെ കനത്ത സുരക്ഷയില്‍ പമ്പ വരെ എത്തിച്ചിരുന്നു. സ്വാമി അയ്യപ്പന്‍ റോഡു വഴി മല കയറാനൊരുങ്ങിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞതോടെ ഇവര്‍ തിരിച്ചിറങ്ങി. പൊലീസ് പിന്‍വാങ്ങിയ ഉടനാണു പ്രതിഷേധക്കാരെത്തി ഭീഷണി മുഴക്കിയത്. പ്രായമായ സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു.

pathram:
Leave a Comment