തിരിച്ചുവരവിനു ശേഷം ഏറ്റവും മികച്ച പ്രകടനം; മഞ്ജുവിന്റെ പ്രകടനത്തെയും മുഖത്തു വിരിയുന്ന ഭാവത്തെയും വാനോളം പുകഴ്ത്തി ആരാധകര്‍

മഞ്ജുവാര്യര്‍ എന്നും മലയാളികളുടെ പ്രിയതാരമാണ് അതുകൊണ്ട് തന്നെയാണ് തിരിച്ചുവരവിലും മഞ്ജുവിന് ഇത്രയും ആരാധകര്‍. ഇപ്പോള്‍ സൂര്യ ഫെസ്റ്റിവെല്ലില്‍ മഞ്ജുവിന്റെ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സൂര്യ ഫെസ്റ്റിവെല്ലില്‍ അരങ്ങു തകര്‍ത്തിരിക്കുകയാണ് മഞ്ജു വാര്യര്‍. അതിമനോഹര നൃത്തവുമായി എത്തി മഞ്ജു ആരാധക മനം കീഴടക്കി. മികച്ച പ്രതികരണമാണു മഞ്ജുവിന്റെ നൃത്തത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. മഞ്ജുവിന്റെ പ്രകടനത്തെയും മുഖത്തു വിരിയുന്ന ഭാവത്തെയും വാനോളം പുകഴ്!ത്തുകയാണവര്‍. മഞ്ജുവിന്റെ ഇത്രയും മനോഹരമായ ഒരു പ്രകടനം കാണുന്നത് ആദ്യമാണെന്നാണു ആസ്വാദകരുടെ വിലയിരുത്തല്‍. തിരിച്ചുവരവിനു ശേഷം മഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനാണു ഇത് എന്നാണു പലരുടെയും അഭിപ്രായം. കേരളത്തിനു പുറത്തു നിന്നും മഞ്ജുവിന്റെ നൃത്തത്തിനു നിരവധി ആരാധകരുണ്ട്. എത്ര കഴിവുള്ള കലാകാരിയാണ് മഞ്ജു വാര്യര്‍. മഞ്ജു നേരത്തെ തന്നെ തിരിച്ചു വരേണ്ടതായിരുന്നു എന്നാണു പലരുടെയും അഭിപ്രായം. നൃത്തരംഗത്തില്‍ അതിസുന്ദരിയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മഞ്ജുവിന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നവരുടെ എണ്ണവും ചെറുതല്ല. നൃത്ത വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ് ഇങ്ങനെ: ‘മഞ്ജു വാര്യര്‍ മനോഹരിയായിരിക്കുന്നു. ആയിരം ഭാവങ്ങള്‍ വിരിയുന്ന മുഖത്ത് സ്‌നേഹ ചുംബനങ്ങള്‍.’ ‘പകരംവെക്കാന്‍ ഇല്ലാത്ത കലാകാരി. നിനക്കു തുല്യം നീ മാത്രം. ഒരു തരം ഉന്മാദാവസ്ഥയില്‍ ഇരുന്നു കണ്ടുപോകും ഗ്രേറ്റ്’ എന്നായിരുന്നു മറ്റൊരു അഭിപ്രായം. മലയാളിയുടെ മനസ്സില്‍ എന്നു നിറഞ്ഞു നില്‍ക്കുന്ന സിനിമാ താരമാണെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണു മഞ്ജു. യുട്യൂബില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ആയിരങ്ങളാണു മഞ്ജുവിന്റെ പ്രകടനം കണ്ടത്.

pathram:
Leave a Comment