തിരുവനന്തപുരം: ഇന്റര്‍നെറ്റ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള സേവനദാതാക്കളുടെ ഡിഎന്‍എസ് (ഡൊമെയ്ന്‍ നെയിം സിസ്റ്റം) സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് തടസ്സപ്പെടുമെന്ന് ഇന്നലെ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടുത്ത 24 മണിക്കൂറില്‍ തടസം വരില്ലെന്നാണ്. ഇത് ഇന്റര്‍നെറ്റ് കണക്ഷനെ ഒരുതരത്തിലും ബാധിക്കില്ലെന്നു വിദഗ്ധര്‍ വ്യക്തമാക്കി. അപ്‌ഡേഷന്‍ പ്രക്രിയയിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ മൂലം അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചില വെബ്‌സൈറ്റുകള്‍, സെര്‍വറുകള്‍ ലഭ്യമാകാതിരിക്കാന്‍ മാത്രമാണു സാധ്യത. അതും ലോകത്തെ ഒരു ശതമാനം ഉപയോക്തക്കാളെ മാത്രമേ ബാധിക്കാനിടയുള്ളു.
ഡിഎന്‍എസ് അഥവാ ഡൊമെയ്ന്‍ നെയിം സര്‍വീസിനെ ഇന്റര്‍നെറ്റിന്റെ അഡ്രസ് ബുക്ക് വിളിക്കാം. ഗൂഗിള്‍ ഡോട്ട് കോം എന്ന് ടൈപ്പ് ചെയ്തു നല്‍കിയാലും ഇന്റര്‍നെറ്റ് ആ വിലാസം കംപ്യൂട്ടര്‍ മനസിലാക്കുന്നത് സംഖ്യാരൂപത്തിലാണ്. ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസവും ഡിഎന്‍എസും ഒത്തുനോക്കിയാണ് ഗൂഗിള്‍ പേജ് നമുക്കു തരുന്നത്. എല്ലാ വെബ് വിലാസങ്ങളും ഡിഎന്‍എസ് റജിസ്ട്രിയുടെ ഭാഗമാണെന്നു ചുരുക്കം.
ഡിഎന്‍എസ് റജിസ്ട്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ക്രിപ്ഷന്‍ രീതി പുതുക്കുയാണ്. ഇതിനെ ഡിഎന്‍എസ് റൂട്ട് സോണ്‍ കെഎസ്‌കെ (കീ സൈന്‍ കീ) റോള്‍ ഓവര്‍ എന്നു വിളിക്കുന്നു. ലോകമെങ്ങുമുള്ള സേവനദാതാക്കളെ മാസങ്ങള്‍ക്കു മുന്‍പ് തന്നെ അറിയിച്ചു നടത്തുന്ന വലിയ സങ്കീര്‍ണമായ പ്രക്രിയയാണിത്. ഡിഎന്‍എസ് അപ്‌ഡേഷന്‍ നടക്കുമ്പോള്‍ ഡിഎന്‍എസ് വിലാസവുമായി ബന്ധപ്പെട്ട വെബ്‌പേജുകളും ചിലപ്പോള്‍ ലഭ്യമല്ലാതാകാമെന്നു മാത്രം. നിങ്ങളുടെ സേവനദാതാവ് അപ്‌ഡേഷന് തയ്യാറെടുത്തില്ലെങ്കിലും തടസം നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷം അപ്‌ഡേഷനു പദ്ധതിയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
Leave a Comment