തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം: ശിക്ഷാ ഇളവു നല്‍കി തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകും. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയശേഷമേ തീരുമാനമെടുക്കൂ. രാജ്ഭവനിലെത്തിയ ഫയല്‍ ഗവര്‍ണര്‍ പരിശോധിച്ചിട്ടില്ല. ശിക്ഷാ ഇളവ് നല്‍കാനുള്ള ആളുകളുടെ പട്ടിക മാത്രമാണു സര്‍ക്കാര്‍ കൈമാറിയത്. ഇവര്‍ ചെയ്ത കുറ്റം വ്യക്തമാക്കുന്ന ഫയലുകളോ അനുബന്ധ രേഖകളോ സമര്‍പ്പിച്ചിട്ടില്ല.
ഗവര്‍ണര്‍ സര്‍ക്കാരിനോടു കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടും. ഇപ്പോള്‍ പട്ടികയിലുള്ള ചിലര്‍ക്കു ശിക്ഷാ ഇളവ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണു ലഭിക്കുന്ന വിവരം. വിവിധ കുറ്റകൃത്യങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ടു ജയിലുകളില്‍ കഴിയുന്ന 36 തടവുകാരെ വിട്ടയയ്ക്കാനാണു മന്ത്രിസഭ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തത്.
കൊലപാതകക്കേസിലെ പ്രതികള്‍, ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍, അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്തുകേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ അടക്കമുള്ളവരെ വിട്ടയയ്ക്കാനാണു ശുപാര്‍ശ. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി 126 പേരുടെ പട്ടികയാണു ശിക്ഷാ ഇളവിനായി സംസ്ഥാന ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തത്. ഇതില്‍ 36 പേരുടെ പട്ടികയാണു മന്ത്രിസഭ അംഗീകരിച്ചത്.

ശുപാര്‍ശപ്പട്ടികയില്‍ ഉള്ളവര്‍- വേലു, ശശിധരന്‍, തോമസ് ജോസഫ്, ഉണ്ണിക്കൃഷ്ണന്‍, ലക്ഷ്മണന്‍, വിദ്യാധരന്‍, പൗലോസ്, ശ്രീകുമാര്‍, വിജയന്‍, മാത്യു വര്‍ഗീസ്, പ്രസാദ്, ജോസ്, സനല്‍കുമാര്‍, രാജന്‍, അഭിലാഷ്, അനീഷ്, ജലീല്‍, കുമാര്‍, സുരേഷ്, കുട്ടന്‍, അബ്ദുല്‍ റഹ്മാന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍, ഹുസൈന്‍, സുരേഷ്, രാജുപോള്‍, കണ്ണന്‍, രാജേന്ദ്രന്‍, സുബൈര്‍, കുമാരന്‍, അബൂബക്കര്‍, സിദ്ധിഖ്, ഹാരിസ്, പത്മനാഭന്‍, സുരേന്ദ്രന്‍

pathram:
Leave a Comment