‘ഞാന്‍ പ്രകാശ’നായി ഫഹദ് ഫാസില്‍, സത്യന്‍ അന്തിക്കാട് ചിത്ത്രിന്‍െര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

കൊച്ചി:ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഞാന്‍ പ്രകാശന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നടന്‍ ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന വലിയ പ്രത്യേകത ഈ ചിത്രത്തിനുണ്ട്. നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുന്നത് ഞാന്‍ പ്രകാശനിലൂടെയാണ്. ശ്രീനിവാസനും ഗോപാല്‍ജി എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്.

യമഹ ബൈക്കില്‍ കൂളിങ് ഗ്ലാസ് വച്ച ഫഹദിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. പ്രകാശന്‍ എന്ന പേര് ഗസറ്റില്‍ പരസ്യം ചെയ്ത് പി.ആര്‍ ആകാശ് എന്നാക്കി മാറ്റിയ കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. സലോമി എന്നാണ് നായിക കഥാപാത്രത്തിന്റെ പേര്. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്.

pathram desk 2:
Related Post
Leave a Comment