സുഡാനി ഫ്രം നൈജീരിയയുടേയും അരുവിയുടേയും ഭാഗമാകാന്‍ കൊതിച്ചിരിന്നു!!! ഫഹദ് ഫാസില്‍

പ്രേഷക ഹൃദയം കീഴടക്കി വരത്തന്‍ തീയേറ്ററുകള്‍ നിറഞ്ഞോടുമ്പോള്‍ മനസ്സ് തുറന്ന് നായകന്‍ ഫഹദ് ഫാസില്‍. സുഡാനി ഫ്രം നൈജീരിയ, അരുവി എന്നീ സിനിമകളുടെ ഭാഗമാവാന്‍ താന്‍ കൊതിച്ചിരുന്നുവെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരങ്ങള്‍ കഥാപാത്രത്തെയാണ് ഇപ്പോള്‍ നോക്കുന്നതെന്നും വേറെയൊന്നും ആകര്‍ഷിക്കുന്നിലെന്നും ഫഹദ് ദി ഹിന്ദുവുമായിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞു.

തൊണ്ടി മുതലും ദൃക്സാക്ഷിയും പോലെ ഒരു സിനിമക്ക് ആരെങ്കിലും ഇതിന് മുന്‍പ് പണമിറക്കുമെന്ന് തോന്നുന്നില്ലെന്നും മഹേഷിന്റെ പ്രതികാരം നിര്‍മ്മിച്ചപ്പോള്‍ ആഷിഖ് അബു ലാഭം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫഹദ് പറയുന്നു. ഈ ചിത്രങ്ങളെല്ലാം വമ്പിച്ച വിജയങ്ങളായിരുന്നു, കാഴ്ചക്കാര്‍ മാറുകയാണെന്നും നമ്മള്‍ അവരുടെ രുചിക്കനുസരിച്ച് സിനിമ നിര്‍മ്മിക്കുന്നുവെന്നും വേണം ഇതില്‍ നിന്ന് മനസ്സിലാക്കാനെന്നും ഫഹദ് പറയുന്നു.

തൊണ്ടി മുതലിന് മുന്‍പ് താന്‍ ഒരിക്കലും പോലീസ് സ്റ്റേഷനില്‍ പോയിട്ടില്ലെന്നും മറ്റുള്ള ആളുകളുടെ അനുഭവങ്ങളില്‍ നിന്നാണ് അതിനെ കുറിച്ച് മനസ്സിലാക്കുന്നതെന്നും അത് കൊണ്ട് തന്നെ തൊണ്ടി മുതല്‍ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നുവെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, എന്നിവയാണ് ഇനി ഇറങ്ങാനിരിക്കുന്ന ഫഹദ് ചിത്രങ്ങള്‍.

pathram desk 1:
Related Post
Leave a Comment