ന്യൂഡല്‍ഹി: ഉദ്യോഗങ്ങളില്‍ സ്ഥാനക്കയറ്റത്തിന് എസ് സി -എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പെടുത്തുന്നത് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച 2006-ലെ ഉത്തരവ്, ഏഴംഗ ബെഞ്ചിന്റെ പുനപരിശോധനക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിച്ചു.
അതേസമയം, സംസ്ഥാനങ്ങള്‍ക്ക് സംവരണ നിയമം കൊണ്ടുവരാന്‍ ഈ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്ന ഉത്തരവിലെ ഭാഗം ഒഴിവാക്കി. ഇത് ഒഴിക, സ്ഥാനക്കയറ്റ സംവരണത്തിനായി എം നാഗരാജന്‍ കേസില്‍ പുറപ്പെടുവിച്ച ഉത്തരവിലെ മറ്റ് നിര്‍ദ്ദേശങ്ങള്‍ നിലനിര്‍ത്തി. വിധി പൂര്‍ണമായും പുനപരിശോധിക്കണമെന്നും ഏഴംഗ ബെഞ്ചിന് വിടണം എന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
Leave a Comment