കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമല്ലെന്നു നമ്പി നാരായണന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണു താന്‍ ഇരയായത്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ചാരക്കേസ് ആയുധമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു നമ്പി നാരായണന്‍. ഇതൊരു കള്ളക്കേസാണെന്നു വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു. ചാരക്കേസും തന്റെ ജീവിതം തകര്‍ത്ത അനുഭവങ്ങളുമാണ് എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ നമ്പി നാരായണന്‍ പങ്കുവച്ചത്. കേസിലെ രാഷ്ട്രീയവും പൊലീസുകാരുടെ ഇടപെടലുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം തന്നെ കരുവാക്കുകയായിരുന്നു. ചാരക്കേസ് അവസാനിച്ചെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു ചില പൊലീസുകാരുടെ നിഗൂഢ കരങ്ങളാണ്.തന്റെ ജീവിതത്തില്‍ ഉണ്ടായ വിഷമങ്ങളെക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും 24 വര്‍ഷത്തിനുശേഷം നീതി കിട്ടിയതില്‍ സന്തോഷമുണ്ട്. അധികാരം തലയ്ക്കു പിടിച്ചവരാണു പല നിരപരാധികളെയും കുടുക്കിയതെന്നും നമ്പി നാരായണന്‍ പറഞ്ഞു.
- pathram in KeralaLATEST UPDATESMain sliderNEWS
രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ചാരക്കേസ് ആയുധമാക്കിയെന്ന് നമ്പി നാരായണന്‍
Related Post
Leave a Comment